വളരെയധികം പ്രതീക്ഷയും, ആകാംഷയും നിറഞ്ഞ കാത്തിരിപ്പാണ് ഈ ജൂണിനുള്ളത്.. ഒരുപിടി മികച്ച സിനിമകള്‍ എത്തുന്നു.. അതില്‍ പ്രധാനമായും ഉള്ളൊഴുക്ക് എന്ന സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് കാരണങ്ങള്‍ 4 ആണ്..!
ഉര്‍വശി!
മലയാള സിനിമയില്‍ എടുത്തു പറയേണ്ട അഭിനയപ്രതിഭകളില്‍ ഒരാളാണ് ഉര്‍വശി. ഏകദേശം എന്‍പത് കാലഘട്ടം മുതല്‍ മലയാളി പ്രേക്ഷകര്‍ കണ്ടു തുടങ്ങിയ വിസ്മയം. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആരാധനയും സ്‌നേഹവും ഏറ്റു വാങ്ങിയ നടി. മികച്ച നടിക്കുള്ള 5 സംസ്ഥാന പുരസ്‌കാരവും, മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ ഉര്‍വശി, ഒരിടവേളക്ക് ശേഷം മലയാളത്തില്‍ വീണ്ടും മികച്ച കഥാപാത്രങ്ങളുമായി സജീവമാകുകയായിരുന്നു. രണ്ടാം വരവില്‍ ഒരുപിടി മികച്ച വേഷങ്ങള്‍ ചെയ്ത ഉര്‍വശി ഏറ്റവും ഒടുവില്‍ എത്തുന്നത് മറ്റൊരു ശക്തമായ കഥാപാത്രവുമായാണ്. ക്രിസ്റ്റോ ടോമി രചന - സംവിധാനം നിര്‍വഹിക്കുന്ന 'ഉള്ളൊഴുക്ക്' എന്ന പുതിയ ചിത്രത്തില്‍ അമ്മ വേഷത്തിലെത്തുന്ന താരം ഇത്തവണയും കരുത്തുറ്റ പ്രകടനം തന്നെയാവും കാഴ്ച്ച വെക്കുന്നത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മികച്ച പ്രതികരണം നേടുന്ന ഉള്ളൊഴുക്കിന്റെ ട്രെയിലര്‍ വലിയ പ്രതീക്ഷയാണ് മുന്നോട്ട് വെക്കുന്നത്.
പാര്‍വതി
2006 ല്‍ ' ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സിനിമലോകത്തേക്ക് കടന്നു വന്ന പാര്‍വതി മലയാളത്തിന്റെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. നിരവധി കരുത്തുറ്റ കഥാപാത്രങ്ങള്‍ സമ്മാനിച്ച പാര്‍വതിയുടെ അഭിനയമുഹൂര്‍ത്തങ്ങള്‍ കണ്ടു കണ്ണ് മിഴിച്ചിരുന്നവരാണ് പ്രേക്ഷകര്‍. മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അഭിനയ പ്രതിഭ, ശക്തമായ നിലപാടുകള്‍ കൊണ്ടും കരുത്തുറ്റ വേഷങ്ങള്‍ കൊണ്ടും തന്റേതായ ഇടം അടയാളപ്പെടുത്തിയ പാര്‍വതി, ഉര്‍വശിക്കൊപ്പം, ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ എത്തുന്നുവെന്നതാണ് ഈ സിനിമക്ക് വേണ്ടിയുള്ള വലിയ കാത്തിരിപ്പുകളില്‍ ഒന്ന്. പ്രതീക്ഷകള്‍ കൂട്ടുന്ന തരത്തിലുള്ള ട്രെയിലറും, ടീസറും ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്.. ഉര്‍വശിക്കൊപ്പം പാര്‍വതിയും ഒന്നിക്കുന്നുവെന്ന വലിയ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്.
സുഷിന്‍ ശ്യാം.!
മലയാള സിനിമയിലെ പൊന്നും വിലയുള്ള പേരാണ് സുഷിന്‍ ശ്യാം. സുഷിന്റെ സംഗീതത്തില്‍ എത്തുന്ന സിനിമ എന്ന ഒരൊറ്റ കാര്യം മതി ഒരു സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്. ഒരുപിടി തകര്‍പ്പന്‍ ഗാനങ്ങള്‍ നല്‍കിയ സുഷിന്‍ ഉള്ളൊഴുക്കില്‍ സംഗീതം ഒരുക്കുന്നുവെന്നറിഞ്ഞത് മുതല്‍ സിനിമക്ക് ലഭിച്ച ഹൈപ്പ് വലുതാണ്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ, തൊട്ടതെല്ലാം പൊന്നാക്കുന്ന സുഷിന്‍ ശ്യാം ഉള്ളൊഴുക്കില്‍ ഈണം ഒരുക്കിയത് ആണ് ഈ സിനിമക്കുള്ള മറ്റൊരു വലിയ പ്രത്യേകത.
ക്രിസ്റ്റോ ടോമി!
അഭിനയവും, സംഗീതവും മാത്രമല്ല, സംവിധാനവും ഇത്തിരി വലിയ പ്രത്യേകത ഉള്ളതാണ്. നെറ്റ്ഫ്‌ളിക്സിലെ ശ്രേദ്ധേയമായ കറി ആന്‍ഡ് സയനൈയിട് എന്ന ഡോക്യുമെന്ററിയുടെ അമരക്കാരന്‍ ക്രിസ്റ്റോ ടോമി രചന - സംവിധാനം ഒരുക്കുന്ന ചിത്രമാണ് 'ഉള്ളൊഴുക്ക്'. 2018 ല്‍ ഇന്ത്യയില്‍ നടന്ന മികച്ച തിരക്കഥകള്‍ക്കുള്ള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരക്കഥയാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി, ആ തിരക്കഥ ഇന്ന് സിമയാക്കുമ്പോള്‍ കുറച്ചൊന്നുമല്ല പ്രേക്ഷക പ്രതീക്ഷ. മികച്ച നോണ്‍ - ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം നേടിയ ക്രിസ്റ്റോ ടോമി, ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശക്തമായ വരവാണ് അറിയിക്കാന്‍ പോകുന്നത്. ട്രെയിലറും, ടീസറും അത് സൂചിപ്പിച്ചു കഴിഞ്ഞു.
ഉള്ളൊഴുക്ക് ജൂണ്‍ 21 ന് തിയറ്ററുകളില്‍ എത്തുമ്പോള്‍ അണിയറയില്‍ ഈ നാല് പ്രതിഭകളുടെ സംഭാവനയാണ് മുതല്‍ക്കൂട്ടായി എത്തുന്നത്. അത് തന്നെയാണ് ഉള്ളൊഴുക്ക് എന്ന സിനിമക്ക് ലഭിക്കുന്ന പ്രതീക്ഷയും സ്വീകാര്യതയും.. തിയറ്ററുകളില്‍ കാണാന്‍ പോകുന്ന ഈ ചലച്ചിത്ര വിസ്മയത്തിന് സാക്ഷിയാവാ