Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Sep 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലം ഇനി മുതല്‍ കോളനിയല്ല; നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ പുതിയ പേരുകള്‍
Text By: Team ukmalayalampathram
പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നത് മാറ്റുന്നു. ഇതു സംബന്ധിച്ച ഉത്തരവില്‍ മന്ത്രി ഒപ്പു വച്ചു. ആലത്തൂരില്‍നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മന്ത്രിസ്ഥാനമൊഴിയുന്ന നിമിഷത്തിലാണ് കെ രാധാകൃഷ്ണന്‍ ചരിത്രത്തില്‍ ഇടംനേടാവുന്ന ഉത്തരവിറക്കിയത്.
പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരമായി നഗര്‍, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
പട്ടിക വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളെ 'കോളനി', 'സങ്കേതം', 'ഊര്' എന്നീ പേരുകളിലാണ് നിലവില്‍ അഭിസംബോധന ചെയ്തുവരുന്നത്. ഈ അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം.
 
Other News in this category

 
 




 
Close Window