Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Sep 2024
 
 
UK Special
  Add your Comment comment
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നു കൂടി അവസരം
reporter

ലണ്ടന്‍: 16 വയസ് പൂര്‍ത്തിയായോ? ഇനിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തില്ലേ? എങ്കില്‍ ഒട്ടും വൈകണ്ട, ബ്രിട്ടനില്‍ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ടറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് കൂടി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഇന്ന് (18/6/2024) യുകെ സമയം രാത്രി 11.59 വരെ https://www.gov.uk/register-to-vote എന്ന ലിങ്ക് വഴി ആണ് ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ കഴിയുക. യുകെ പൗരത്വം ഉള്ളവര്‍ക്ക് പുറമെ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ പൗരത്വം ഉള്ള ഏതൊരാള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യുവാനും കഴിയും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കുന്നതിനായി https://postal-vote.service.gov.uk എന്ന ലിങ്ക് വഴി നാളെ (19/6/2024) വൈകിട്ട് 5 വരെയും അപേക്ഷിക്കാം. ബ്രിട്ടനിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇപ്പോള്‍ രണ്ടാഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പ്രധാനമന്ത്രി ഋഷി സുനകാണ് നയിക്കുന്നത്. ലേബര്‍ പാര്‍ട്ടിയെ സര്‍ കീര്‍സ്റ്റാര്‍മറും നയിക്കുന്നു. മിക്ക ഇടങ്ങളിലും കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ തമ്മിലാണ് മുഖ്യ പോരാട്ടം. ഇക്കഴിഞ്ഞ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മറികടന്ന് കൂടുതല്‍ കൗണ്‍സിലര്‍മാരെ നേടിയ ലിബറല്‍ ഡമോക്രാറ്റ് പാര്‍ട്ടിയും മിക്കയിടങ്ങളിലും മത്സര രംഗത്തുണ്ട്. പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കൗണ്‍സിലര്‍മാരെ നേടിയ സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ എംപിമാര്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലേബര്‍ പാര്‍ട്ടി. ജൂലൈ 4 രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. സ്‌കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകള്‍. ഇരുപതു ശതമാനത്തോളം പേര്‍ പോസ്റ്റല്‍ വോട്ട് ജൂലൈ 4 ന് മുന്‍പ് രേഖപ്പെടുത്തും.

 
Other News in this category

 
 




 
Close Window