Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Sep 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ സംഘടിപ്പിച്ച യോഗ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം
reporter

ലണ്ടന്‍: ജൂണ്‍ 21 ന് ആഗോള തലത്തില്‍ നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിന് മുന്നോടിയായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച യോഗാ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച യോഗയില്‍ 700ല്‍പ്പരം ആളുകളാണ് പങ്കെടുത്തത്. യോഗാ പരിപാടിയില്‍ ഇത്രയധികം പേര്‍ പങ്കെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു. ലണ്ടന്റെ കേന്ദ്ര ഭാഗത്ത് എഴുനൂറിലേറെ പേര്‍ എത്തിയതില്‍ അഭിമാനിക്കുന്നുവെന്നും ഹൈക്കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

2015 മുതലാണ് ആഗോള തലത്തില്‍ രാജ്യാന്തര യോഗാ ദിനം ആചരിച്ച് തുടങ്ങിയത്. 2014 ല്‍ ഐക്യരാഷ്ട്ര സഭ യോഗയെ ഏറ്റെടുത്തതോടെ ആണ് ഇത്തരത്തില്‍ ഒരു ദിനാചരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്നത്. ജൂണ്‍ 21ന് പത്താം വാര്‍ഷികം നടക്കുമ്പോള്‍ 'യോഗ സ്ത്രീകളുടെ അഭിവൃദ്ധിക്കായി' എന്നതാണ് ആപ്തവാക്യം. ലിംഗസമത്വവും ആഗോള തലത്തില്‍ സ്ത്രീകളുടെ അഭിവൃദ്ധിയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ പിന്തുണയോടെയാണ് യോഗാ ദിനചാരണ പരിപാടികള്‍ നടന്നതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window