Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Sep 2024
 
 
Teens Corner
  Add your Comment comment
പ്രേത സന്യാസിയുടെ ചിത്രം പകര്‍ത്തി യുകെ ഗോസ്റ്റ് ഹണ്ടേഴ്‌സ്
reporter

 മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്നും മനുഷ്യന് ശാസ്ത്രീയമായ ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം വിശ്വാസങ്ങളില്‍ ലോകമാകമാനമുള്ള ആളുകള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ആധുനീകമായ ഉപകരണങ്ങളുടെ സഹായത്തോടെ ഇത്തരം അമാനുഷിക ഊര്‍ജ്ജത്തിന്റെ ഉറവിടം തേടുന്നവരും കുറവല്ല. അത്തരമൊരു സംഘമാണ് യുകെയിലെ പ്രശസ്തമായ ഗോസ്റ്റ് ഹണ്ടേഴ്‌സ്. അമാനുഷിക അനുഭവങ്ങളുണ്ടായ സ്ഥലവും കെട്ടിടവും പരിശോധിച്ച് അത്തരം സാന്നിധ്യങ്ങളുണ്ടോയെന്ന അന്വേഷണമാണ് ഇവര്‍ ചെയ്യുന്നത്.

ഡാനി മോസ്, ഹാരി അക്കിലിയോസ്, ബ്രെറ്റ് ജോണ്‍സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രേത വേട്ടക്കാരെന്ന് അറിയപ്പെടുന്നത്. മൈ ഹോണ്ടഡ് പ്രോജക്റ്റ്, എന്നാണ് യുകെ ആസ്ഥാനമായുള്ള ഇവരുടെ പദ്ധതി അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി ഇവര്‍ തങ്ങള്‍ ഒരു പ്രേത സന്യാസിയുടെ ചിത്രം പകര്‍ത്തിയെന്ന് അവകാശപ്പെട്ടു. 400 വര്‍ഷം പഴക്കമുള്ള ഓള്‍ഡെ കിംഗ്‌സ് ഹെഡില്‍ നിന്നാണ് പ്രേത സന്യാസിയുടെ ചിത്രം പകര്‍ത്തിയത്. 1622 വരെ യുകെയിലെ അറിയപ്പെടുന്ന വേശ്യാലയമായിരുന്ന ഈ കെട്ടിടം പിന്നീട് ഇത് ഒരു ഹോട്ടലാക്കി മാറ്റി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ഹോട്ടലില്‍ പ്രേത ശല്യമുണ്ടെന്ന പരാതി ഉയര്‍ന്നു. പിന്നാലെ മോസ്റ്റ് ഹാണ്ടഡ്, സ്‌കൈസ് പാരനോര്‍മല്‍: ക്യാപ്ചര്‍ഡ് തുടങ്ങിയ നിരവധി ടിവി ഷോകളില്‍ ഈ ഹോട്ടലിനെ കുറിച്ച് നിരവധി ടിവി ഷോകളുണ്ടായി. ഇംഗ്ലണ്ടിലെ ഏറ്റവും പ്രേതബാധയുള്ള കെട്ടിടങ്ങളിലൊന്നായി ഈ ഹോട്ടലിന്റെ കുപ്രശസ്തി ഉയര്‍ന്നു.

2012-ല്‍ പാരനോര്‍മല്‍ അന്വേഷകനായ ഹാരി അക്കിലിയോസ് ഈ ഹോട്ടല്‍ വാങ്ങുകയും പിന്നീട് ഒരു മുഴുവന്‍ സമയ പ്രേത-വേട്ട ഹോട്ട്സ്പോട്ടായി മാറുകയും ചെയ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 24 ക്യാമറകള്‍ സ്ഥാപിച്ച് കൊണ്ട് 'മൈ ഹാണ്ടഡ് ഹോട്ടല്‍' എന്ന് ഹോട്ടലിന്റെ പേര് മാറ്റി. 2019-ല്‍, ഏതാണ്ട് പത്ത് വര്‍ഷത്തെ അന്വേഷണിത്തനിടെ കണ്ടെത്താതിരുന്ന, 'പ്രേത സന്യാസി' എന്ന് പിന്നീട് അറിയപ്പെട്ടിരുന്ന ഒരു നിഴല്‍ രൂപം ക്യാമറകളില്‍ പതിഞ്ഞു. പിന്നാലെ ഡാനി മോസും ബ്രെറ്റ് ജോണ്‍സും പ്രേതവേട്ടയ്ക്കായെത്തുകയും മൈ ഹാണ്ടഡ് പ്രോജക്റ്റിന്റിന്റെ ആസ്ഥാനമായി ഹോട്ടലിനെ മാറ്റി. പിന്നാലെ അസാധാരണമായ വീഡിയോകള്‍ ലഭിച്ച് കഴിഞ്ഞാല്‍ സംഘാംഗങ്ങള്‍ അവ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് തുടങ്ങി.

സാങ്കേതിക മേന്മയുടെ സഹായത്തോടെ മികച്ച ശബ്ദദൃശ്യമിശ്രണത്തോളെ പുറത്തിറങ്ങിയ വീഡിയോകളെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുക്കുകയും അവ വളരെ വേഗം വൈറലാവുകയും ചെയ്തു. ഹോട്ടലിലെ അമാനുഷിക സാന്നിധ്യങ്ങള്‍ക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രേത വേട്ട സംഘം. പുതിയൊരു വീട് കൂടി പ്രേതവേട്ടയ്ക്ക് ലഭിച്ചെന്ന സന്തോഷത്തിലാണ് സംഘം. സമ്പന്നമായ 700 വര്‍ഷത്തെ ചരിത്രമുള്ള നോര്‍ത്ത് വെയില്‍സിലെ ചിര്‍ക്ക് മില്ലില്‍ സ്ഥിതി ചെയ്യുന്ന മൈ ഹോണ്ടഡ് മില്‍ സംഘം വില കൊടുത്ത് വാങ്ങിക്കഴിഞ്ഞു. നാലാമത്തെ സ്ഥലത്ത് പുതിയ പ്രേതങ്ങളെ തപ്പിയാണ് അടുത്ത യാത്രയെന്ന് സംഘം പറയുന്നു.

 
Other News in this category

 
 




 
Close Window