Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=106.7692 INR  1 EURO=90.0333 INR
ukmalayalampathram.com
Fri 24th Jan 2025
 
 
സിനിമ
  Add your Comment comment
റീനുവിന് കാര്‍ത്തികയുടെ ആശംസ
reporter

യുവനടിമാരില്‍ ശ്രദ്ധേയയായ മമിത ബൈജുവിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തില്‍ മമിതയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടി അഖില ഭാര്‍ഗവന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രേമലു എന്ന ചിത്രത്തില്‍ മമിത അവതരിപ്പിച്ച റീനുവിന്റെ കൂട്ടുകാരി കാര്‍ത്തികയായി സ്‌ക്രീനിലെത്തിയത് അഖില ഭാര്‍ഗവന്‍ ആയിരുന്നു. ഇരുവരുടെയും കോമ്പോ പ്രേക്ഷകരുടെയും ഇഷ്ടം കവര്‍ന്നിരുന്നു. 'നീ ഒരുപാടൊരുപാട് സ്‌പെഷലാണ്. നമ്മുടെ ഗുഡ് മൊമന്റ്‌സുകളിലേക്ക് ഒരു എത്തിനോട്ടം, പശ്ചാത്തലത്തില്‍ നമ്മുടെ പ്രിയപ്പെട്ട ഗാനം. ജന്മദിനാശംസകള്‍,' എന്നാണ് അഖില കുറിച്ചത്. പ്രേമലു ലൊക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും അഖില ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രേമലുവില്‍ മമിതയ്ക്ക് ഒപ്പം നിറഞ്ഞുനിന്ന കഥാപാത്രമാണ് അഖിലയുടെ കാര്‍ത്തികയും. അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ് എന്ന ടെലിഫിലിമിലൂടെയാണ് അഖില അഭിനയരംഗത്തെത്തിയത്. വിനീത് വാസുദേവ് സംവിധാനം ചെയ്ത പൂവന്‍ ആയിരുന്നു അഖിലയുടെ ആദ്യ സിനിമ. കണ്ണൂര്‍ സ്വദേശിയായ അഖില വിവാഹിതയാണ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ രാഹുലാണ് പങ്കാളി. അതേസമയം, അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തിയ 'സര്‍വ്വോപരി പാലാക്കാരന്‍' ആണ് മമിതയുടെ ആദ്യ ചിത്രം. പിന്നീട് ഹണിബീ 2, ഡാകിനി, വരത്തന്‍, വികൃതി, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. എന്നാല്‍ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചിത്രത്തിലെ സോന എന്ന കഥാപാത്രം മമിതയുടെ കരിയറില്‍ ബ്രേക്കായി.

ഓപ്പറേഷന്‍ ജാവ' എന്ന ചിത്രത്തിലാണ് മമിത നായിക വേഷത്തിലെത്തിയത്. തുടര്‍ന്ന് ഖോ ഖോ, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളിലും മമിത പ്രധാന വേഷങ്ങള്‍ ചെയ്തു സൂപ്പര്‍ ശരണ്യ, പ്രണയവിലാസം, പ്രേമലു തുടങ്ങി ചിത്രങ്ങളള്‍ മമിത മലയാളികളുടെ മനസില്‍ ഇടംനേടാന്‍ കാരണമായി. പ്രേമലുവിന്റെ വിജയം കേരളത്തിനു പുറത്തും മമിതയെ പ്രശസ്തയാക്കി. പ്രേമലു ഹിറ്റായതിനു പിന്നാലെ, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window