സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും വിശേഷങ്ങളും നമിത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. നമിത പോസ്റ്റു ചെയ്ത പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. വളരെ മിനിമലായിലുള്ള സ്‌റ്റൈലിങ്ങാണ് നമിത കൂടുതല്‍ തിരഞ്ഞെടുക്കാറുണ്ട്. ഡെനിമിനും ടോപ്പിനുമൊപ്പം മിനിമല്‍ ആക്‌സസറീസ് സ്‌റ്റൈല്‍ ചെയ്യുന്നത് നമിതയ്ക്ക് എപ്പോഴും ഒരു എലഗന്റ് ലുക്ക് നല്‍കാറുണ്ട്. ഇത്തവണ എത്‌നിക്ക് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കണ്ണെഴുതി കറുത്ത പൊട്ടും തൊട്ട് സാരി അണിഞ്ഞുള്ള ലുക്കിലാണ് നമിത എത്തിയത്.
2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്ക്' എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് 'പുതിയ തീരങ്ങള്‍' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. 'സൗണ്ട് തോമ', 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും', 'വിക്രമാദിത്യന്‍', 'അമര്‍ അക്ബര്‍ അന്തോണി' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
നമിത പ്രധാന വേഷത്തിലെത്തിയ 'ആണ്' എന്ന ചിത്രം ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. 'ഇരവ്' ആണ് നമിത അവസാനമായി അഭിനയിച്ച ചിത്രം.