ആലപ്പുഴ കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 76കാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസി പിടിയില്‍. ഓച്ചിറ ക്ലാപ്പന സ്വദേശി ഷഹനാസ് (27) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കായംകുളം കൃഷ്ണപുരത്താണ് സംഭവം.
വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഷഹനാസ് വയോധികയെ പീഡിപ്പിച്ചത്. സ്ത്രീയുടെ വായില്‍ തുണിതിരികി കയറ്റിയിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതിയുണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ കഴിച്ചാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറഞ്ഞു. ഷഹനാസ് നേരത്തെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ കഞ്ചാവ് കേസിലും പ്രതിയായിരുന്നു |