ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു നടി മീര നന്ദനും ശ്രീജുവും തമ്മിലുള്ള വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് ശ്രീജു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ഗുരുവായൂരിലെ താലിക്കെട്ടിനു പിന്നാലെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായൊരു വിവാഹവിരുന്നും സംഘടിപ്പിച്ചു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം നിരവധി താരങ്ങളും വിവാഹവിരുന്നില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം മെഹന്ദി, ഹല്‍ദി, സംഗീത് ആഘോഷങ്ങളില്‍ നടിമാരായ നസ്രിയ, ആന്‍ അഗസ്റ്റിന്‍, സ്രിന്റ തുടങ്ങിയവരും പങ്കെടുത്തിരുന്നു. വിവാഹത്തിനു നസ്രിയ എത്തിയത് ഫഹദിനൊപ്പമാണ്. ഫഹദിന്റെ കൈകോര്‍ത്തുപിടിച്ചു വിവാഹവേദിയിലെത്തിയ നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദിലീപ്, കാവ്യ മാധവന്‍, ആന്‍ അഗസ്റ്റിന്‍, മൈഥിലി, സ്രിന്റ എന്നിവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.