മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ രീതിയില്‍ ബുദ്ധിമുട്ട് ചൂണ്ടികാണിച്ചുമാണ് പരാതി. അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഫെഫ്കയ്ക്ക് കത്ത് നല്‍കി. അഭിനേതാക്കളോട് മോശമായ രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ രീതിയില്‍ ബുദ്ധിമുട്ട് ചൂണ്ടികാണിച്ചുമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തില്‍ പറയുന്നുണ്ട്. ഫെഫ്ക അംഗീകൃത പിആര്‍ഒയുടെ കത്ത് എന്നിവ ഹാജരാക്കിയവര്‍ക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ എടുക്കാന്‍ അനുമതിയുള്ളുവെന്നും നിര്‍മാതാക്കളുടെ സംഘടന പറയുന്നു. നാളെ ചേരുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. |