ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കടുത്ത യഥാത്ഥിതികവാദി സയീദ് ജലീലീയെ പരാജയപ്പെടുത്തി മസൂദ് പെസെഷ്‌കിയാന്‍ വിജയം നേടി. പരിഷ്‌കരണവാദിയായ പെസെഷ്‌കിയാന്റെ വിജയം ഇറാനെ പ്രായോഗികതയിലേക്കും പരിഷ്‌കരണത്തിലേക്കും നയിക്കുമെന്നാണ് കരുതുന്നത്. പെസെഷ്‌കിയാന്റെ വിജയം ഇന്ത്യ-ഇറാന്‍ ബന്ധത്തെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കാം.
പരിചയസമ്പന്നായ പാര്‍ലമെന്റ് അംഗവും കാര്‍ഡിയാക് സര്‍ജനുമായ പെസെഷ്‌കിയാന്‍ ഇറാന്റെ ആഭ്യന്തര-അന്തര്‍ദേശീയ പരിഷ്‌കാരങ്ങളെ ദീര്‍ഘകാലമായി പിന്തുണച്ചു വരുന്നയാളാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ കടുത്ത നയങ്ങളോട് ഇറാന്‍ ജനതയ്ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നതിനാല്‍ ഈ വിജയത്തെ മാറ്റത്തിനുള്ള ആഹ്വാനമായാണ് വിലയിരുത്തുന്നത്. എങ്കിലും കടുത്ത യാഥാസ്ഥിതികവാദികളാണ് ഇറാനിലെ ഭൂരിപക്ഷത്തെ ഇപ്പോഴും നിയന്ത്രിക്കുന്നത്. മാത്രമല്ല, പരമോന്നത നേതാവായി അയത്തൊള്ള അലി ഖമേനി അധികാരം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. |