സ്വവര്‍ഗ ദമ്പതികളെ ആശിര്‍വദിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിയില്‍ എത്തയിരിക്കുന്നു ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. 2025-ല്‍ മൂന്ന് വര്‍ഷത്തെ ട്രയല്‍ ആരംഭിക്കും. സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹ ചടങ്ങുകളെ സ്വീകരിക്കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുദീര്‍ഘമായ യാത്രയിലെ സുപ്രധാന ചുവടുവെപ്പാണ് ഇത്. യോര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ സിനഡ് 191-ന് എതിരെ 216 വോട്ടുകള്‍ക്കാണ് ഇതിന് അംഗീകാരം നല്‍കിയത്.
സ്വവര്‍ഗ പ്രേമികള്‍ക്കായി പള്ളിയുടെ വാതിലുകള്‍ തുറന്നിടാനാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനം.
നിലവില്‍ പതിവ് ചര്‍ച്ച് സര്‍വ്വീസുകളില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹം ആശീര്‍വദിക്കാന്‍ പുരോഹിതന്‍മാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ പ്രത്യേക കുര്‍ബാനകള്‍ നടത്തുന്നതിലേക്കാണ് ഇപ്പോള്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പള്ളികളില്‍ വിവാഹങ്ങളില്‍ നടക്കുന്നതിന് സമാനമായ രീതിയില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെയും ചടങ്ങ് നടത്താന്‍ ഇതോടെ വഴിയൊരുങ്ങും.
ഇതുസംബന്ധിച്ച് ബിഷപ്പുമാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണസമിതി അംഗീകരിച്ചു. |