Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=105.6636 INR  1 EURO=89.1902 INR
ukmalayalampathram.com
Wed 15th Jan 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മലയാളി വിദ്യാര്‍ഥി ജര്‍മനിയില്‍ മരിച്ച നിലയില്‍: മരിച്ചത് നിതിന്‍ തോമസ് അലക്‌സ്; മുങ്ങി മരണമെന്നു പോലീസ്
Text By: Team ukmalayalampathram

മലയാളി വിദ്യാര്‍ഥി ജര്‍മനിയില്‍ മരിച്ച നിലയില്‍. നിതിന്‍ തോമസ് അലക്‌സ് (26) ആണു മരിച്ചത്. നീന്താനിറങ്ങിയതാണെന്നു പോലീസ് റിപ്പോര്‍ട്ട്. മാവേലിക്കര പത്തിച്ചിറ തെക്കേവീട്ടില്‍ സജി വില്ലയില്‍ അലക്‌സ് തോമസ്, റെയ്ച്ചല്‍ അലക്‌സ് എന്നിവരാണ് മാതാപിതാക്കള്‍. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമാണ്. ജൂണ്‍ 29 നാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിതിന്‍ തോമസിനെ കാണാതായത്. ബാഡന്‍ വുര്‍ട്ടംബര്‍ഗിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് സ്‌ററുട്ട്ഗാര്‍ട്ടിലെ എംഎസ് സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു നിതിന്‍. സാഹസീക യാത്രകളും ഫൊട്ടോഗ്രഫിയും ഇഷ്ടപ്പെടുന്ന നിതിന്‍ ഒരുപറ്റം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ എത്തിയത്. എന്നാല്‍ നീന്തലിനിടയില്‍ നിതിനെ കാണാതാവുകയായിരുന്നു. മൃതദേഹം നിതിന്റെ ആണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മരണ വാര്‍ത്ത പങ്കുവച്ചു. നിതിനെ കണ്ടെത്താന്‍ ഒരാഴ്ചയിലേറെയായി പരിശ്രമിക്കുന്ന ജര്‍മനിയിലെ മലയാളി സമൂഹത്തോടും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു. ശനിയാഴ്ച ജര്‍മന്‍ സമയം രാത്രി 7 നാണ് ടൂക്കര്‍ പാര്‍ക്കിന് സമീപമുള്ള അരുവിയിലെ വെള്ളത്തില്‍ ജീവനില്ലാത്ത ഒരാളെ കാല്‍നടയാത്രക്കാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അവര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജര്‍മനിയിലുള്ള സഹോദരന്‍ ഉള്‍പ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. നിതിനെ കാണാതായ വിവരം ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്. അപകടസാധ്യത കണക്കിലെടുത്ത് നീന്തല്‍ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് ഇവര്‍ നീന്താന്‍ ഇറങ്ങിയത് എന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബര്‍ലിനിലെ എംബസിയും മ്യൂണിക്കിലെ കോണ്‍സുലേറ്റും നിതിന്റെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിതിന്റെ ഹാനോവറിലുള്ള സഹോദരനും സുഹൃത്തും മ്യൂണിക്കില്‍ എത്തിയിരുന്നു.

 
Other News in this category

 
 




 
Close Window