ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കിയ കണക്കുകള്‍ പ്രകാരം 92.6% സമയനിഷ്ഠ പാലിക്കുന്ന എയര്‍ലൈനാണ് ആകാശ എയര്‍. ഇന്‍ഡിഗോ, വിസ്താര എന്നിവയെ പിന്തള്ളിയാണ് ആകാശ എയര്‍ ഒന്നാമതെത്തിയത്. സമയനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ ഇന്‍ഡിഗോ രണ്ടാം സ്ഥാനത്താണ്(90.3%), വിസ്താര മൂനാം സ്ഥാനത്തും(89.5%). സ്പൈസ്ജെറ്റ് ആണ് സമയനിഷ്ഠയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. 60.9% മാത്രമാണ് സ്പൈസ്ജെറ്റ് കൃത്യത പുലര്‍ത്തുന്നത്. 2023 ജൂണില്‍ സര്‍വീസുകളില്‍ (ഓണ്‍-ടൈം പെര്‍ഫോമന്‍സ് - ഒ.ടി.പി) സമയക്രമം നോക്കിയാണ് ഡിജിസിഎ പട്ടിക തയ്യാറാക്കിയത്. കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം നേടി ആകാശ എയര്‍. |