ചര്‍ച്ച് ഓഫ് ഗോഡ് യുകെ &ഇയു (മലയാളം സെക്ഷന്‍) 17-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഈമാസം 26, 27, 28 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ബ്രിസ്റ്റോള്‍ പെന്തകോസ്തല്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍, ട്രിനിറ്റി ആക്കാഡമി (BS7 9BY) യില്‍ വെച്ച് നടത്തപെടും. ഡോ. ജോ കുര്യന്‍ പ്രാത്ഥിച്ചു സമര്‍പ്പിക്കുന്ന ഈ യോഗത്തില്‍ സുപ്രസിദ്ധ സുവിശേഷകരായ പാസ്റ്റര്‍ ജോ തോമസ് (ബാംഗ്ലൂര്‍) പാസ്റ്റര്‍ ബാബു ചെറിയാന്‍ (കേരള) എന്നിവര്‍ സംസാരിക്കും.
വെള്ളിയാഴ്ച വൈകിട്ട് 5:30നും , ശനി രാവിലെ 9:30നും, ഉച്ചക്ക് 2 മണിക്കും, വൈകിട്ട് 5:30നും പൊതുയോഗങ്ങള്‍ നടത്തപെടും. വിവിധ സെഷ്ണുകളിലായി യുവജന സമ്മേളനം, സഹോദരി സമ്മേളനവും 2023 സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും. 26 തിയതി വെള്ളിയാഴ്ച ഉച്ചക്ക് സണ്‍ഡേ സ്‌കൂള്‍, വൈ. പി. ഇ. യുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ബൈബിള്‍ ക്വിസ്, ഗ്രൂപ്പ് സോങ് മത്സരം നടത്തപെടുന്നതും ആണ്.
ഈ കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റര്‍ ജോണ്‍ മത്തായി (Asst-Director) പാസ്റ്റര്‍ തോമസ് ജോര്‍ജ് ( സെക്രട്ടറി ) ഇവ. ഡോണി തോമസ് (ട്രെഷരര്‍ ) പാസ്റ്റര്‍ സജി സാമൂവേല്‍ (കോണ്‍ഫറന്‍സ് സെക്രട്ടറി ) പാസ്റ്റര്‍ ഷിനു യോഹന്നാന്‍ (കോണ്‍ഫറന്‍സ് കണ്‍വീനര്‍ ) പാസ്റ്റര്‍ റിജോയ് സ്റ്റീഫന്‍ (പബ്ലിസിറ്റി & മീഡിയ ) പാസ്റ്റര്‍ റെജി സാം (പ്രെയര്‍ കോര്‍ഡിനേറ്റര്‍ ) പാസ്റ്റര്‍ ബ്ലെസ്സണ്‍ തോമസ് (സണ്‍ഡേ സ്‌കൂള്‍ -ഡയറക്ടര്‍ ) ബ്ര. ക്രിസ്റ്റോ വില്‍സണ്‍ (യൂത്ത് കോര്‍ഡിനേറ്റര്‍ ) സിസ്റ്റര്‍ സിമോനീ കുരിയന്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്തു കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.
യുകെക്ക് പുറമെ അയര്‍ലന്‍ഡില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുന്ന ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ തോമസ് ജോര്‍ജ് 07943866456
പാസ്റ്റര്‍ സജി സാമൂവേല്‍ 07723329299 |