ഗംഗാവാലി പുഴയില്‍ 40 മീറ്റര്‍ മാറി സംശയകരമായ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് മടങ്ങില്ലെന്നും വ്യക്തമാക്കി സൈന്യം. അര്‍ജുന്റെ ലോറി പുഴയിലേക്കു പതിച്ചിരിക്കാമെന്നാണു നിഗമനം. നാവികസേന ഇക്കാര്യം നാളെ പരിശോധിക്കും. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നു സൈന്യം പറയുന്നു. എന്നാല്‍ കനത്ത ഒഴുക്കാണു പുഴയിലുള്ളത്.
ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം?ഗം?ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നല്‍ കിട്ടിയ പ്രദേശം മാര്‍ക്ക് ചെയ്താണ് ഇപ്പോള്‍ സംഘം പരിശോധന നടത്തുന്നത്.
അര്‍ജുന്റെ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങള്‍ റോഡിലെ മണ്‍കൂനയില്‍ പരിശോധന നടത്തിയത്. നിലവില്‍ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. |