Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ ശിവഗിരി ആശ്രമത്തിലെ ശ്രീനാരായണ ഗുരു ജയന്തി: ഉദ്ഘാടനം കേംബ്രിഡ്ജ് മേയര്‍
Text By: Team ukmalayalampathram

ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ 170-ാമത് ജന്മദിനം ഓഗസ്റ്റ് 20ന് യു കെ യിലെ ശിവഗിരി ആശ്രമത്തില്‍ പ്രൗഢഗംഭീരമായി ആഘോഷിക്കും. യുകെയിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്ജ് നഗരത്തിന്റെ ആദ്യ ഏഷ്യന്‍ വംശജനായ മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു വര്‍ക്കി തിട്ടാല ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യും. രണ്ടര പതിറ്റാണ്ടു മുന്‍പ് ശിവഗിരി തീര്‍ത്ഥടന പദയാത്രയില്‍ പങ്കെടുത്ത യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ നരവംശാസ്ത്രം വിഭാഗം പ്രൊഫസറായി വിരമിച്ച പ്രൊഫ: അലക്സ് ഗ്യാത്തും കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുരുനാരായണ സേവാനികേതന്റെ ഗുരു നാരായണ സൗരഭം മാസികയുടെ മാനേജിഗ് എഡിറ്റര്‍ സി.എ. ശിവരാമന്‍ ചാലക്കുടി എസ്എന്‍ഡിപി യൂണിയനില്‍പ്പെട്ട കൊരട്ടി ഖന്ന നഗറിലെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ പ്രസിഡന്റ് പി ജി സുന്ദര്‍ലാല്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആകും. രാവിലെ 9 മണിക്ക് സര്‍വ്വഐശ്വര്യ പൂജയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. സാധനന്ദന്‍ ദിവാകരന്റെ നേതൃത്തില്‍ നടക്കുന്ന ഗുരുഭജന്‍സ്. വര്‍ണ്ണശഭലമായ ഘോഷയാത്ര, ജയന്തി സമ്മേളനം, കലാപരിപാടികള്‍. മെഗാ തിരുവാതിര തുടങ്ങിയവ ആഘോഷ പരിപാടികള്‍ക്ക് മറ്റു കൂട്ടും. സമ്മേളനത്തില്‍ വച്ചു 2024 അധ്യയന വര്‍ഷത്തില്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. ആഘോഷത്തോടനുബന്ധിച്ച് ആശ്രമ അങ്കണവും പരിസര വീഥികളും ദീപ അലങ്കാരത്തലും പീത പതാകകളും കൊടി തോരണങ്ങളും കൊണ്ടു അലംകൃതമാകും. ആഘോഷത്തിന്റെ വിജയത്തിനായി സേവനം യുകെ യുടെയും. ആശ്രമത്തിന്റെയും കമ്മറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സജീഷ് ദാമോദരന്‍ - 07912178127 ഗണേഷ് ശിവന്‍ - 07405513236 കല ജയന്‍ - 07949717228 സേവനം യു കെ - 07474018484

 
Other News in this category

 
 




 
Close Window