ഇന്‍ഡിഗോ വിമാനത്തിനെതിരെ പരാതിയുമായി തമിഴ്നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ രംഗത്ത്. വിമാനത്തില്‍ എ സി തകരാറായതുമൂലം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് മന്ത്രി പറഞ്ഞു. തിരുച്ചിറപ്പള്ളിയിലേക്ക് പറന്ന 6E7028- ഇന്‍ഡിഗോ വിമാനത്തില്‍ ആയിരുന്നു സംഭവം. എസി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഏറെ നേരം വിയര്‍ത്തിരിക്കേണ്ടിവന്നെന്നും ശ്വാസംമുട്ട് അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
ഈ സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ ഇവരുടെ സേവനം വളരെ മോശമാണെന്ന് വിശേഷിപ്പിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഇന്‍ഡിഗോ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. |