കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ കാര്‍മറിഞ്ഞ് നടന്മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപിനും പരിക്ക്. എം ജി റോഡില്‍ വച്ചാണ് അപകടം. പരിക്കുകള്‍ ഗുരുതരമല്ല. ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ബ്രോമാന്‍സ്'. ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോമാന്‍സ്'. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാക്കനാട് വച്ചായിരുന്നു സിനിമയുടെ പൂജാ ചടങ്ങുകള്‍ നടന്നത്. |