'ജൂലൈ 25-ന് ഞാന്‍ കേരളത്തിലെ കരുനാഗപ്പള്ളിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. എല്ലാം വളരെ നന്നായി സംഘടിപ്പിച്ചു. അവിടെനിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തില്‍ ഞാന്‍ അമ്പരന്നുപോയി. ഇത്രയും സ്‌നേഹം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. - രശ്മിക മന്ദാന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
മലയാളികളുടെ സ്‌നേഹത്തില്‍ അമ്പരന്നുവെന്നാണ് രശ്മിക മന്ദാന പറയുന്നത്. ഞാന്‍ അനുഗ്രഹീതയാണെന്നും രശ്മിക മന്ദാന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇത്രയും സ്‌നേഹം ലഭിക്കാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ലെന്നും രശ്മിക പറയുന്നു. ഒരു കടയുടെ ഉദ്ഘാടനത്തിനായി കരുനാഗപ്പള്ളിയില്‍ എത്തിയപ്പോഴാണ് താരം മലയാളികളുടെ സ്‌നേഹം ശരിക്കും അനുഭവിച്ചറിഞ്ഞതെന്നും താരം പറയുന്നു. താരത്തെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. മലയാളികള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.