Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വീടുകള്‍ ചെളി മൂടിയിരുന്നു, അകത്തു നിന്ന് ദുര്‍ഗന്ധം വമിക്കുന്നു
reporter

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു. എന്നാല്‍ ആവശ്യത്തിനുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തത തിരച്ചിലിന് തടസമാകുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് മുണ്ടൈക്കയില്‍ തിരച്ചില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കൂടുതല്‍ യന്ത്രസാമഗ്രികള്‍ ലഭിച്ചാല്‍ മാത്രമേ കടപുഴകി വീണ വന്‍മരങ്ങള്‍ വെട്ടിമാറ്റുന്നതിനും ചെളിയില്‍ മൂടിക്കിടക്കുന്ന വീടിന്റെ ടെറസുകള്‍ നീക്കം ചെയ്യാനും കഴിയുകയുള്ളുവെന്ന് അവര്‍ പറയുന്നു

'ഞങ്ങള്‍ ഒരു വീടിന്റെ ടെറസിന് മുകളിലാണ് ഉള്ളത്. അടിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഇതിനകത്ത് മൃതദേഹങ്ങള്‍ ഉള്ളതായി തോന്നുന്നു. കെട്ടിടം പൂര്‍ണമായും ചെളിയില്‍ മൂടിയിരിക്കുന്നു. ചുറ്റും കടപുഴകിയെത്തിയ മരങ്ങളും മൂടിയിരിക്കുകയാണ്' രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹിറ്റാച്ചികള്‍ ഉണ്ടെങ്കിലും അതുമാത്രം പോരാ, വന്‍ മരങ്ങള്‍ നീക്കം ചെയ്യുന്നതിനും തകര്‍ന്ന കെട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനും കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമാണെന്നും എങ്കില്‍ മാത്രമേ തിരച്ചിലില്‍ പുരോഗതി കൈവരിക്കാനാകൂയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ന് കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങള്‍. ചാലിയാര്‍ പുഴയുടെ വഴികളായ പനങ്കയത്തുനിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്തുനിന്ന് രണ്ടുമൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഏതാനും ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞരണ്ടുദിവങ്ങളില്‍ 100ലധികം മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്.

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 282 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് വിവരം. അതേസമയം, കൂടുതല്‍ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചില്‍. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. സൈന്യം നിര്‍മിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവര്‍ത്തനക്ഷമമാകുന്നതോടെ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വയനാട്ടില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കണ്ണൂരിലെത്തി. റോഡ് മാര്‍ഗം ഉച്ചയ്ക്ക് ശേഷം ഇവര്‍ മേപ്പാടിയിലെത്തും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരേയും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും.

 
Other News in this category

 
 




 
Close Window