നിരന്തരം നിരീക്ഷിക്കുന്നതിന് കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ ഒളികാമറ സ്ഥാപിച്ചെന്ന പരാതിയുമായി 20-കാരി പൊലീസ് സ്റ്റേഷനില്‍. ചൈനയിലാണ് സംഭവം. മാതാപിതാക്കളുടെ നിയന്ത്രണങ്ങള്‍ സഹിക്കാന്‍ കഴിയാതെ വീടുവിട്ടു ഒളിച്ചോടുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ബെയ്ജിങ് പൊലീസ് സ്റ്റേഷനിലാണ് യുവതി മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി എത്തിയത്.
സര്‍വകലാശാല രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. തെറ്റുകള്‍ ചെയ്താല്‍ മാതാപിതാക്കള്‍ തന്റെ മൊബൈല്‍ ഫോണ്‍ തറയിലേക്ക് വലിച്ചെറിയുമായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ ഇത്തരം ആക്രമാസക്തമായ സ്വഭാവം കാരണം താന്‍ വലിയ ട്രോമയിലൂടെയാണ് കടന്നു പോകുന്നത്. ബെയ്ജിങ്ങില്‍ പാര്‍ട്ട്-ടൈം ജോലി ചെയ്തു സ്വതന്ത്രമായി ജീവിക്കാന്‍ ആ?ഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞു.
എന്നാല്‍ തന്നെ കാണാനില്ലെന്ന പരാതി നല്‍കി മാതാപിതാക്കള്‍ വലിയെ പ്രശ്‌നമുണ്ടാക്കുമെന്ന് ഭയന്നാണ് താന്‍ ആദ്യം തന്നെ പൊലീസിനോട് കാര്യങ്ങള്‍ പറയാനെത്തിയതെന്നും യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമറ സ്ഥാപിച്ച കാര്യം മാതാപിതാക്കള്‍ സമ്മതിച്ചു. യുവതിയുടെ സ്വകാര്യതയില്‍ ഇടപെടില്ലെന്നും കാമറ ഉടന്‍ നീക്കം ചെയ്യുമെന്ന ഉറപ്പിലും യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചതായും പൊലീസ് പറഞ്ഞു. ചൈനയില്‍ കുട്ടികളുടെ പഠനം ശ്രദ്ധിക്കാനായി അവരുടെ മുറികളില്‍ മാതാപിതാക്കള്‍ ഒളി കാമറകള്‍ സ്ഥാപിക്കുന്നത് നേരത്തെയും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.