Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കാലാവസ്ഥ വ്യതിയാനം: കൊച്ചിയും മുംബൈയുമടക്കം പതിനഞ്ച് ഇന്ത്യന്‍ നഗരങ്ങള്‍ മുങ്ങുന്നു
reporter

ന്യൂഡല്‍ഹി: കൊച്ചിയും മുംബൈയും അടക്കം 15 ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. മുംബൈയിലാണ് 1987 നും 2021 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സമുദ്രനിരപ്പ് ഉയര്‍ന്നത്. 4.44 സെന്റീമീറ്റര്‍. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊച്ചി. മുംബൈയ്ക്ക് പിന്നാലെ, ഹാല്‍ദിയ ( 2.726 സെന്റീമീറ്റര്‍), വിശാഖപട്ടണം ( 2.381 സെന്റീമീറ്റര്‍), കൊച്ചി ( 2.381 സെന്റീമീറ്റര്‍), പാരാദ്വീപ് (0.717 സെന്റീമീറ്റര്‍), ചെന്നൈ ( 0.679 സെന്റീമീറ്റര്‍) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങള്‍. ബംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സമുദ്ര നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനജി നഗരങ്ങളില്‍ 10 ശതമാനവും കൊച്ചിയില്‍ 1 മുതല്‍ 5 ശതമാനം വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് കടല്‍ജലനിരപ്പ് ഉയരുന്നത്. മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5 ശതമാനം വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമുദ്രനിരപ്പിലെ വര്‍ദ്ധനവ് നൂറ്റാണ്ടിന്റെ അവസാനം വരെ തുടരും. ഏറ്റവും ഉയര്‍ന്ന വര്‍ധന മുംബൈയിലാകും ഉണ്ടാകുക. 2100 ആകുമ്പോഴേക്കും മുംബൈയില്‍ 76.2 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പനാജിയില്‍ 75.5 സെന്റിമീറ്റര്‍, ഉഡുപ്പിയില്‍ 75.3 സെന്റിമീറ്റര്‍, മംഗലാപുരത്ത് 75.2 സെന്റിമീറ്റര്‍, കോഴിക്കോട് 75.1 സെന്റിമീറ്റര്‍, കൊച്ചിയില്‍ 74.9 സെന്റിമീറ്റര്‍, തിരുവനന്തപുരത്ത് 74.7 സെന്റിമീറ്റര്‍, കന്യാകുമാരിയില്‍ 74.7 സെന്റിമീറ്റര്‍ എന്നിങ്ങനെ സമുദ്രനിരപ്പ് ഉയരുമെന്നും പഠനം പറയുന്നു.

 
Other News in this category

 
 




 
Close Window