കൊളീര്‍സ് ഇന്ത്യ നടത്തിയ അവലോകന റിപ്പോര്‍ട്ടില്‍ കൊച്ചിയുടെ വളര്‍ച്ചയെക്കുറിച്ച് വന്‍ പ്രതീക്ഷ. രാജ്യത്തെ 100 എമര്‍ജിങ് സിറ്റികളുടെ നിരയില്‍ കൊച്ചിയുമുണ്ട്. ദ്രുദഗതിയില്‍ വളരുന്ന നഗരമെന്നാണ് കൊച്ചിയെ വിശേഷിപ്പിച്ചിട്ടുള്ളത്. അമൃത്സര്‍, അയോധ്യ, ജയ്പൂര്‍, കാന്‍പൂര്‍, ലഖ്നൗ, വാരാണസി, പാറ്റ്‌ന, പുരി, ദ്വാരക, നാഗ്പൂര്‍, ഷിര്‍ദ്ദി, സൂറത്ത്, കോയമ്പത്തൂര്‍, തിരുപ്പതി, വിശാഖപട്ടണം, എന്നിവയ്ക്ക് പുറമെ ഇന്‍ഡോറുമാണ് ഈ 17 നഗരങ്ങളുടെ പട്ടികയിലുള്ളത്.
30 നഗരങ്ങള്‍ ഇതിനോടകം അത്യധികം വളര്‍ച്ചാ സാധ്യതയുള്ള നഗരങ്ങളായി മാറിക്കഴിഞ്ഞു. 2050 ഓടെ രാജ്യത്തെ 100 പ്രധാന നഗരങ്ങളില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ താമസക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ ഇത്രയും ജനസംഖ്യയുള്ളത് രാജ്യത്തെ എട്ട് പ്രധാനനരങ്ങളിലാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൈസേഷന്‍, ടൂറിസം തുടങ്ങിയ രംഗങ്ങളുടെ കൂടി വളര്‍ച്ചയാണ് ഇതില്‍ വലിയ സ്വാധീനം ചെലുത്തുന്നത്.