അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിച്ചിട്ടുണ്ടെന്നു സെബി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സെബി തള്ളിക്കളഞ്ഞു. വിരുദ്ധ താല്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെബിക്ക് ആഭ്യന്തര സംവിധാനങ്ങള്‍ ഉണ്ട്. നിക്ഷേപങ്ങള്‍ സംബന്ധിച്ച് ചെയര്‍പേഴ്‌സണ്‍ മാധബി പുരി യഥാസമയം തന്നെ അറിയിച്ചിരുന്നു. ഓഹരി വിപണിയുടെ സമഗ്രത ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെബി വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുകൂലിക്കുന്നതാണെന്ന ആരോപണങ്ങള്‍ അനുചിതമാണെന്ന് സെബി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സെബിയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ഹിന്‍ഡന്‍ബര്‍ഗെന്ന് വിമര്‍ശനം ഉയര്‍ന്നു. |