ദോശകഴിച്ച മടുത്തവര്‍ക്ക് വ്യത്യസ്തമായ ഒരു വിഭവമായിരിക്കും ഇത്.കുറച്ച് വ്യത്യാസങ്ങള്‍ വരുത്തി നമ്മുടെ സ്ഥിരം ദോശയെ കുട്ടികള്‍ക്കുമുന്നില്‍ അവതരിപ്പിക്കാം.
ചേരുവകള്‍
പച്ചരി-1കപ്പ്
ഉഴുന്നുപരിപ്പ്-കാല് കപ്പ്
പച്ചമുളക്-4എണ്ണം
സവാള-1എണ്ണം
എണ്ണ-ആവശ്യത്തിന്
ഉപ്പ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
പച്ചരിയും ഉഴുന്നും 3 മണിക്കൂര്‍ കുതിര്‍ത്ത ശേഷം അരച്ചെടുക്കുക.അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കലക്കി ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക.പിറ്റേദിവസം സവാളയും പച്ചമുളകും അരിഞ്ഞ് ചേര്‍ത്തിളക്കണം.ദോശക്കല്ലില്‍ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഒരു തവി മാവ് കോരിയൊഴിച്ച് പരത്തണം.അതിനുചുറ്റും എണ്ണയൊഴിച്ച് മൊരിച്ചെടുക്കണം.ഇതേപോലെ മറുപുറവും മൊരിച്ചെടുക്കണം.അതിനുശേഷം അപ്പത്തിന് പുറമെ ചിരകിയ കാരറ്റും മല്ലിയിലയും വിതറി അലങ്കരിക്കുക.ഊത്തപ്പം തയ്യാര്‍ |