Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
 
 
സിനിമ
  Add your Comment comment
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പഠിച്ചശേഷം പ്രതികരിക്കാം; അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്
Text By: Reporter, ukmalayalampathram
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖ്. താരസംഘടനയായ അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

'റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിനുശേഷം എവിടെയാണ് മറുപടി നല്‍കേണ്ടതെന്നും എന്താണ് മറുപടി നല്‍കേണ്ടതെന്നും സംബന്ധിച്ച് തീരുമാനമെടുക്കും. മറ്റ് സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിഞ്ഞെങ്കില്‍ മാത്രമേ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ. വളരെ സെന്‍സിറ്റീവായ വിഷയമാണ്, എന്തെങ്കിലും വാക്ക് പറയുമ്പോഴും ഒരു അക്ഷരം പറയുമ്പോഴും വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ തന്നെ അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാല്‍ ഭാവിയില്‍ ദൂഷ്യഫലങ്ങളുണ്ടാക്കും. വിശദമായി പഠിച്ചതിനുശേഷം മാദ്ധ്യമങ്ങളെ കാണും'- സിദ്ദിഖ് വ്യക്തമാക്കി.
ചലച്ചിത്ര മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉച്ചയ്ക്ക് രണ്ടരയോടെ പുറത്തുവന്നത്. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടിലെ ഭാഗമാണ് പരസ്യപ്പെടുത്തിയത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും റിപ്പോര്‍ട്ടിലില്ലെന്നാണ് വിവരം.

ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൊഴി നല്‍കിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി അപേക്ഷകര്‍ക്ക് പകര്‍പ്പ് നല്‍കാനുള്ള വിവരാവകാശ കമ്മീഷന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു കോടതി.
 
Other News in this category

 
 




 
Close Window