സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് നടി രഞ്ജിനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹര്‍ജിക്കാരിക്ക് വേണമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ താനടക്കമുള്ളവര്‍ക്ക് ഉള്ളടക്കം ലഭ്യമാക്കണമെന്നും അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
രഞ്ജിനിയുടെ മൊഴി പുറത്ത് വരരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും കോടതി ചോദിച്ചു. |