ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കും. സുപ്രീംകോടതി ജഡ്ജി ബി ആര്‍ ഗവായി കൊച്ചിയില്‍ കോടതി ഉദ്ഘാടനം ചെയ്തു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതിനാണ് ഡിജിറ്റല്‍ കോടതി ആരംഭിച്ചിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള നിരവധി കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്. ഡിജിറ്റല്‍ കോടതി വരുന്നതോടെ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല.
ജാമ്യാപേക്ഷകളും ഓണ്‍ലൈനായി പരിഗണിക്കാം. കൂടാതെ ഈ നിയമത്തിന് കീഴില്‍ വരുന്ന കേസുകളില്‍ പരാതി നല്‍കുന്നതും പരിശോധിക്കുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും വക്കാലത്ത് നല്‍കുന്നത് മുതല്‍ നോട്ടീസ് അയക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി മാറുന്നതിലൂടെ ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുവാന്‍ സഹായിക്കുമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. |