നടന്‍ തിലകന്റെ മകള്‍ സോണിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അച്ഛന് സിനിമയില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും സംഘടനയില്‍ നടന്ന പുഴുക്കുത്തുകളെ പുറത്തു പറഞ്ഞ ആളായിരുന്നു തന്റെ അച്ഛന്‍ എന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു.
തിലകനെതിരെ ഉണ്ടാക്കിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. തിലകന് തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ അവാര്‍ഡ് കുത്തക പൊളിക്കണ്ടേ എന്ന് പറഞ്ഞ് തുടങ്ങിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. അമ്മ എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ് അച്ഛനെതിരെ നടപടി ഉണ്ടായതെന്ന് മകള്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവം എന്ത് കൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കാണിക്കുന്നില്ലെന്ന് സോണിയ ചോദിച്ചു. എന്തിനാണ് ഇങ്ങനെ ഒരു ഇരട്ടത്താപ്പ് നയമെന്നും തിലകന്റെ മകള്‍ ചോദിച്ചു. |