'ചിലര്‍ പുരയ്ക്ക് തീ പിടിച്ചപ്പോള്‍ വാഴ വെട്ടാന്‍ നടക്കുകയാണ്. എല്ലാം ശരിയാണെന്ന് അഭിപ്രായമില്ല. ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. ഒരുപാട് അസൗകര്യങ്ങള്‍ ഉണ്ടെന്നുള്ളത് ശരിയാണ്. വിശ്രമിക്കാന്‍ സൗകര്യമില്ല, ശുചിമുറിയില്ല. സീനിയറായ നടികളുടെ കാരവന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്‌സ് സംഘടനയാണ് ഇതൊക്കെ ആലോചിക്കേണ്ടത്' - സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
എന്നെയും പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് നല്ലതാണ്. ആത്മയുടെ പ്രസിഡന്റ് താനാണ്. ഒരു നടനെയും താന്‍ ഇടപെട്ട് വിലക്കിയിട്ടില്ല. ആരെയും പുറത്താക്കിയിട്ടില്ല. അങ്ങനെയൊരു പരാതി ഉണ്ടായിട്ടില്ല. പരാതി ഉണ്ടെങ്കില്‍ ആ നടന്‍ ആരാണെന്ന് പറയട്ടെയെന്നും അദേഹം ആവശ്യപ്പെട്ടു. |