യന്ത്രറോബോട്ടുകളെ പിച്ചവച്ചു നടക്കാന്‍ പഠിപ്പിക്കുന്നതിനായി ആളെ ആവശ്യമുണ്ടെന്നു ലോക പ്രശസ്തമായ ടെസ്ല കമ്പനി അറിയിക്കുന്നു. ജോലിക്കാരന്റെ യോഗ്യത- 5 അടി 7 ഇഞ്ച് ഉയരം അല്ലെങ്കില്‍ 5 അടി 11 ഇഞ്ച് ഉയരം. ഏഴ് മണിക്കൂറോ അതിലധികമോ നേരം വിആര്‍ ഹെഡ്സൈറ്റ് ധരിക്കണം. 30 പൗണ്ട് വരെ ഭാരം ഉയര്‍ത്തേണ്ടിവരും.
ഒരു മണിക്കൂര്‍ ജോലിക്ക് രണ്ടായിരം രൂപ മുതല്‍ നാലായിരം വരെ. മോഷന്‍ ക്യാപ്ചര്‍ സ്യൂട്ടുകളും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളും ധരിച്ചാണ് ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കേണ്ടത്.