മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള, ഇടവേള ബാബു - നാലു പേര്‍ക്കെതിരേ നടിയുടെ പരാതി |
Text By: Reporter, ukmalayalampathram |
ലൈംഗിക അതിക്രമണം നേരിട്ടെന്ന വെളിപ്പെടുത്തലില്‍ നടി മിനു മുനീറില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെ ലൈംഗിക ആക്രമണ വെളിപ്പെടുത്തല്‍. നടി മിനു മുനീറാണു പരാതിക്കാരി. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ വെളിപ്പെടുത്തി. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ ജയസൂര്യ മോശമായി പെരുമാറിയെന്നു മിനു പറയുന്നു. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും മിനു വെളിപ്പെടുത്തി.
ടോയ്‌ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ ജയസൂര്യ. തിരുവനന്തപുരത്ത് ഫ്‌ലാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ലെന്നും നടി പറഞ്ഞു. |
|