ലണ്ടന്‍: യുകെയിലെ പെണ്‍കുട്ടികളില്‍ ആര്‍ത്തവം നേരത്തെ ആകുന്നതായി റിപ്പോര്‍ട്ട്. സാധാരണ ശരാശരി പ്രായം 12 ആണെങ്കിലും പലര്‍ക്കും പത്ത് വയസ്സില്‍ തന്നെ ആര്‍ത്തവം വരുന്നതായി റിപ്പോര്‍ട്ട്. ഗവേഷണമനുസരിച്ച്, പെണ്‍കുട്ടികളില്‍ മുമ്പത്തേക്കാള്‍ ചെറുപ്പത്തില്‍ തന്നെ ആര്‍ത്തവം ആരംഭിക്കുന്നു. 1950 നും 1969 നും ഇടയില്‍ ജനിച്ച സ്ത്രീകള്‍ക്ക് ആര്‍ത്തവം ആരംഭിച്ചത് ശരാശരി 12 വയസ്സില്‍ ആണെങ്കില്‍ 2000 നും 2005 നും ഇടയില്‍ ജനിച്ചവരുടെ ശരാശരി പ്രായം 11 വയസ്സായി മാറിയതായി മെയ് മാസം പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയതായി ജേണല്‍ ജമാ നെറ്റ്വര്‍ക്ക് ഓപ്പണ്‍ റിപ്പോര്‍ട്ട് ചെയ്തു.
11 വയസ്സിന് മുമ്പ് ആര്‍ത്തവം ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ അനുപാതം 8.6 ശതമാനത്തില്‍ നിന്ന് 15.5 ശതമാനമായി വര്‍ദ്ധിച്ചതായി പഠനം നടത്തിയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഇത്തരം കുട്ടികള്‍ക്ക് അസഹനീയമായ വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴും സ്‌കൂളില്‍ തനിക്ക് അമിത രക്തസ്രാവത്തെ കുറിച്ചുള്ള ഉത്കണഠ കാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഒരു പെണ്‍കുട്ടി പറയുന്നു. കുട്ടികളില്‍ ഇത്തരം അനുഭവങ്ങള്‍ കൂടുതല്‍ സാധാരണമായി കൊണ്ടിരിക്കുകയാണ്.
യുഎസിന് സമാനമായി യുകെയിലും കുട്ടികളുടെ ഇടയില്‍ പൊണ്ണത്തടി വര്‍ദ്ധിച്ച് വരുന്നുണ്ട്. ഇതിനോടനുബന്ധിച്ച് കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.