ജുബിത, മീനു മുനീര്‍ എന്നിവര്‍ക്കെതിരെ DGPക്കും അന്വേഷണ കമ്മിഷനുമാണ് ബാബു പരാതി നല്‍കിയത്. ഇമെയില്‍ വഴിയാണ് പരാതി അയച്ചിരിക്കുന്നത്. ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടവേള ബാബു പറയുന്നു.
നടിമാരായ ജുബിതയ്ക്കും മിനു മുനീറിനും എതിരെ നല്‍കിയ പരാതിയില്‍, തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ബാബു ആരോപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ബാബു പറഞ്ഞു. |