ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സംഭവങ്ങളൊക്കെ തന്നെയാണ് ബംഗാളിലെ സിനിമാ മേഖലയിലസും നിലനില്‍ക്കുന്നതെന്ന് ബംഗാളി നടി ഋതഭാരി ചക്രവര്‍ത്തി. മലയാളത്തില്‍ ഡോ. ബിജു സംവിധാനം ചെയ്ത 'പാപാ ബുക്ക' യില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ഋതഭാരി ചക്രവര്‍ത്തി. മലയാളം കൂടാതെ ഹിന്ദി സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച്, ലൈംഗികാതിക്രമം തുടങ്ങിയ സംഭവങ്ങള്‍ ബംഗാളി സിനിമയിലും നിലനില്‍ക്കുന്നുണ്ടെന്നാണ് ഋതഭാരി പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നതുപോലുള്ള അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും ഋതഭാരി പറയുന്നു. |