ലോകേഷ് കനകരാജ് - രജിനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ കൂലിയില്‍ മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ഒരു നിര്‍ണായക വേഷത്തിലാണ് സൗബിനെത്തുന്നത്.ചിത്രത്തിലെ താരത്തിന്റെ ലുക്കും പേരും നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് പുറത്തുവന്നിട്ടുണ്ട്. ദയാല്‍ എന്നാണ് സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സി?ഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെയാണ് പോസ്റ്ററില്‍ കാണാനാവുക. സൗബിനെ സ്വാ?ഗതം ചെയ്തു കൊണ്ട് ലോകേഷ് കനകരാജും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജിനികാന്തും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി.
ചിത്രത്തിന്റെ കഥയൊരുക്കുന്നതും ലോകേഷ് തന്നെയാണ്. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സം?ഗീതമൊരുക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അന്‍പറിവ് ആണ് ആക്ഷന്‍ രം?ഗങ്ങളൊരുക്കുന്നത്. ജൂലൈയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. മുന്‍പ് രജിനികാന്ത് അഭിനയിച്ച ജയിലര്‍ എന്ന ചിത്രത്തില്‍ നടന്‍ വിനായകന്‍ ആയിരുന്നു വില്ലനായെത്തിയത്. വര്‍മ്മന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. |