സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ഞാന്‍ അതില്‍പെട്ട ആളല്ല, അങ്ങനെയൊരു ഗ്രൂപ്പിനെക്കുറിച്ച് എനിക്കറിയില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ എന്ന് പറഞ്ഞ മോഹന്‍ലാല്‍ മലയാള സിനിമയെ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകരുതെന്നും പറഞ്ഞു.
തന്റെ കൈയ്യില്‍ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ താനെന്താണ് പ്രതികരിക്കേണ്ടത്? ഈ പരാതികള്‍ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് നിങ്ങള്‍ക്ക് ഞങ്ങള്‍ അന്യരായി പോകുന്നത്? താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് അമ്മ സംഘടനയുണ്ടാക്കിയത്. |