കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം ഇവിടെ നടന്നുവരുന്നുണ്ട്.
പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി കഴിഞ്ഞു. ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം ഇവിടെ നടന്നുവരുന്നുണ്ട്. പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി കഴിഞ്ഞു. ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.