Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 04th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ നടി ഹൈക്കോടതിയിലേക്ക്
reporter

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.

നടിയുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചാല്‍ സര്‍ക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേര്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും തീരുമാനിച്ചിരുന്നു.

അപ്പീല്‍ നല്‍കാതിരുന്നാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അപ്പീല്‍ നല്‍കുന്നതിനെതിരെ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷനെ വിലക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതിനു ശേഷമാണ് പ്രോസിക്യൂഷന്‍ പിന്നോട്ടുപോയത്. നിയമവശങ്ങള്‍ കൃത്യമായി വിലയിരുത്തിയശേഷം മാത്രം തുടര്‍നടപടി മതി എന്നാണ് നിലവിലെ നിലപാട്.

 
Other News in this category

 
 




 
Close Window