സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് 72-ാം വയസില്‍ സീതാറാം യെച്ചൂരിയുടെ വിടവാങ്ങല്‍. 1985ല്‍ 33-ാം വയസില്‍ സിപിഎം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അംഗമായ സീതാറാമിന്റെ രാഷ്ട്രീയ ജീവിതം ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ മുന്നണി രാഷ്ട്രീയ ചരിത്രം കൂടിയാണ്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം.
സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കൈമാറും. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. എകെജി ഭവനില്‍ നാളെ രാവിലെ 9 മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. 14നു വൈകുന്നേരം 3മണിക്കു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും. |