ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുള്ളില്‍ എന്ന പോലെ ഒളിപ്പിച്ചിരിക്കുന്ന സ്‌കോട്ട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ഉന്നതിയും ലക്ഷ്യമിട്ട് 2018ല്‍ സ്ഥാപിതമായ USMA (യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ ഇന്ന് സ്‌കോട് ലാന്‍ഡിലെമ്പാടും വേരുകളുള്ള,ഒരു ഡസനിലേറെ അംഗ അസോസിയേഷനുകളുടെ പ്രാതിനിധ്യമുള്ള ഒരു സംഘടനയായി മാറുകയും മാതൃകാപരവും, സംഘാടന മികവും കൊണ്ട് സ്‌കോട്‌ലാന്‍ഡ് മലയാളി സമൂഹത്തിന്റെ സര്‍വ്വോന്മുകയായ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡിന്റെ 2024-25 വര്‍ഷത്തെ ഭരണസമതിയിലേയ്ക്ക്,എല്ലാ അംഗ അസോസിയേഷന്റെയും സഹകരണത്തോടെ നടന്ന തെരഞ്ഞെടുപ്പില്‍ സ്‌കോട്‌ലാന്‍ഡിലെ പൊതു വേദികളില്‍ ഇതിനോടകം പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് സ്‌കോട്ട്‌ലാന്‍ഡ് മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനര്‍ഹവും സംഘടനയെ സംബന്ധിച്ചിടത്തോളം അഭിനന്ദനാര്‍ഹവുമാണ്. യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ അണിയറയില്‍ സജ്ജമായി കൊണ്ടിരിക്കുന്ന ഈ വര്‍ഷത്തെ സുപ്രധാന പരിപാടികള്‍: 1. നവംബര്‍ 2 ശനിയാഴ്ച All Scotland Football tournament . 2 . നവംബര്‍ 9 ശനിയാഴ്ച All Scotland Volleyball Tournament . 3 നവംബര്‍ 9 ശനിയാഴ്ച All Scotland Badminton tournament . 4 നവംബര്‍ 30 ശനിയാഴ്ച യുണൈറ്റഡ് സ്‌കോട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ കലാമേള. 5. നവംബര്‍ 30 ശനിയാഴ്ച യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ അവാര്‍ഡ് നൈറ്റ്. മേല്‍ പറഞ്ഞ മത്സരങ്ങളുടെയും അവാര്‍ഡ് നൈറ്റിന്റെയും വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പത്രക്കുറിപ്പിലൂടെയും അംഗ അസോസിയേഷനുകളിലൂടെയും നിങ്ങളിലേയ്‌ക്കെത്തിക്കുന്നതായിരിക്കും. യുണൈറ്റഡ് സ്‌കോട്ട് ലാന്‍ഡ് മലയാളി അസോസിയേഷന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമതി അംഗങ്ങള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു. സ്‌കോട്‌ലാന്‍ഡ് മലയാളികള്‍ക്ക് പുത്തനുണര്‍വ്വും ഉന്മേഷവുമായി യുസ്മ മുന്നേറട്ടെ. എല്ലാവിധ ഭാവുകങ്ങളും