നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനം ആണെന്ന പരാമര്‍ശത്തിലാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഹര്‍ജിയിലാണ് നടപടി. കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു
നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോണ്‍ ജില്ലാ വൈസ് പ്രസിഡന്റിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചത്. വനിതാ നേതാവിനെ ഉള്‍പ്പെടെ കൂട്ടത്തോടെ മര്‍ദിച്ചുവെന്നാണ് പരാതി. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിനെ സിപിഎം പ്രവര്‍ത്തകറും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് തല്ലി. ഹെല്‍മറ്റും ചെടിച്ചട്ടിയും കൊണ്ട് അടിച്ചു. |