നടന്‍ സലീം കുമാര്‍ അമ്പത്തിയഞ്ചാം പിറന്നാളിന്റെ നിറവില്‍. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച കലാകാരനാണ് സലിം കുമാര്‍. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായൊരു സ്ഥാനം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. മലയാളി ഫ്രം ഇന്ത്യ, മാരിവില്ലിന്‍ ഗോപുരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ വര്‍ഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്.
അദ്ദേഹം ഇന്ന് പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചത് ഹൃദയത്തില്‍ തൊടുന്ന കുറിപ്പാണ്:
സലീമിന്റെ ഫേസ് ബുക്ക് പോസ്റ്റ്: -
'ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി.
അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല. എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം,' എന്ന് സലിം കുമാര്‍ കുറിച്ചു. |