മട്ടാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കിഡ്സ് പ്ലേ സ്‌കൂളിനാണ് നോട്ടീസ് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഇതിന്റെ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് കെ.ഇ.ആര്‍. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകള്‍ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി കൊച്ചിന്‍ ഗുജറാത്തി മഹാജന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മട്ടാഞ്ചേരി സ്മാര്‍ട്ട് കിഡ്സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു. |