Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=109.0275 INR  1 EURO=90.9422 INR
ukmalayalampathram.com
Sun 16th Feb 2025
 
 
മതം
  Add your Comment comment
ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഒക്ടോ:25 ന്
Text By: Reporter, ukmalayalampathram

പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ്സ് കാത്തലിക്ക് ദേവാലയത്തില്‍ വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും രോഗശാന്തി ശുശ്രൂഷക്കും ഉള്ള അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്‌സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ഹീലിംഗ് പ്രയര്‍ ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകള്‍ അവസാനിക്കും. പരിശുദ്ധ അമ്മയുടെ വണക്കത്തിനായി ആഗോള കത്തോലിക്കാ സഭ ജപമാലാമാസം ആയി ആചരിക്കുന്ന ഒക്ടോബറില്‍ മാതാവിന്റെ സംരക്ഷണയിലും മാദ്ധ്യസ്ഥത്തിലും ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- മനോജ് തയ്യില്‍-07848808550, മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258 നൈറ്റ് വിജില്‍ സമയം: ഒക്ടോബര്‍ 25, വെള്ളിയാഴ്ച, രാത്രി 7:00 മുതല്‍ 11:30 വരെ. Venue: Our Lady & St. George's Catholic Church, Walthamstow, E17 9HU

 
Other News in this category

 
 




 
Close Window