പി സരിന്റെ നീക്കത്തിന് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി. നാളെ തൃശൂരിലും പാലക്കാട്ടും നേതൃയോഗം ചേരും. കെപിസിസി പ്രസിഡന്റ കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികള്‍ റദ്ദാക്കി.
തൃശൂരില്‍ തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവും നാളെ തൃശൂരിലെത്തും. ഇരുവരും പങ്കെടുത്തുകൊണ്ട് നേതൃയോഗം ചേര്‍ന്ന് പ്രതിരോധ തന്ത്രങ്ങള്‍ മെനയും.
ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിക്കാന്‍ ഡോ പി സരിന്‍.നാളെ വീണ്ടും മാധ്യമങ്ങളെ കണ്ടേക്കും. തുടര്‍നീക്കങ്ങള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടും പാര്‍ട്ടി പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ഡോ പി സരിന്‍.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ പി സരിന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് സരിന്‍ വിമര്‍ശിച്ചു. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ട്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കുമെന്നും സരിന്‍ പറഞ്ഞു. |