നോര്‍ത്ത് ഈസ്റ്റ് കേരളാ ഹിന്ദു സമാജം യുകെയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിജയ ദശമി ദിനം, വിദ്യാരംഭം, ഭജന, നൃത്ത സംഗീത സദസ്സ്, അന്നദാനം എന്നിങ്ങനെ വിവിധ പരിപാടികളോടെ ഭക്തി നിര്‍ഭരമായി നടത്തപ്പെട്ടു. ഡെറം ബ്രാന്‍ഡന്‍ ഹാളില്‍ നാല് മണിക്ക് അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന, ശാരി അജീഷിന്റെ മാതാപിതാക്കള്‍ ആയ ശിവപ്രസാദ്, വിശ്വേശരി, ശാരി രമിത്തിന്റെ മാതാവ് പിപി ശ്യാമള, ഡോ. ലക്ഷ്മി നാരായണ്‍ ഗുപ്ത, നന്ദകുമാര്‍, ജയന്‍ രവി, സുഭാഷ് ജെ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിച്ചു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് ടി അനില്‍കുമാര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് വിനോദ് ജി നായര്‍, കൃഷ്ണദാസ്, രാഹുല്‍, സുനിതാ ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭജനയും നാമാര്‍ച്ചനയും ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. പാര്‍വതി കാര്‍ത്തികേയന്‍, കവിതാ രാജേഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ക്ലാസ്സിക് ഡാന്‍സ്, ബ്രഹ്‌മവിദ്യാ കളരി ടീച്ചര്‍ ചിഞ്ചു ലിജിത്, മകള്‍ തനിഷ്‌ക ലിജിത് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ നൃത്തം, അവന്തിക വിനോദും ഗൗരിപ്രശാന്തും ചേര്‍ന്ന് നടത്തിയ ചാരുതയാര്‍ന്ന ക്ലാസ്സിക് ഡാന്‍സ് എന്നിവ വിജയ ദശമി ദിനത്തെ ധന്യമാക്കി.
തുടര്‍ന്ന്, പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സരസ്വതി പൂജയുടെ ഭാഗമായി പൂജിച്ചെടുത്ത പേനകള്‍ ഉപഹാരമായി വിതരണം ചെയ്തു. തുടര്‍ന്ന് ഈ കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ ദേവനന്ദ മേനോന്‍, ദിയാ അനില്‍കുമാര്‍, ആര്യന്‍ എന്നിവര്‍ക്ക്, ഡോ. ലക്ഷ്മി നാരായണ്‍ ഗുപ്ത, മനു സുധാകരന്‍, പ്രവീണ്‍ പ്രഭാകരന്‍ എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. അന്നദാനത്തിന് ശേഷം രാത്രി പത്ത് മണിയോട് കൂടി സമാപിച്ച തികച്ചും ഭക്തിനിര്‍ഭരമായി നടത്തപ്പെട്ട സരസ്വതി പൂജക്ക് വിനോദ് ജി നായര്‍ സ്വാഗതവും ടി. അനില്‍കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. |