വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍ മൊകേരി. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ലാ കമ്മിറ്റിയാണ് സത്യന്‍ മൊകേരിയുടെ പേര് ശുപാര്‍ശ ചെയ്തത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ സത്യന്‍ മൊകേരി മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. 2014ല്‍ മത്സരിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ മൊകേരി മികച്ച പ്രകടനം നടത്തിയിരുന്നു.
വയനാട്ടില്‍ പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയുടെ കന്നി അങ്കമാണിത്. |