കോണ്‍ഗ്രസിന്റെ യുവ നേതാവായി അറിയപ്പെട്ടിരുന്ന ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഫെയ്‌സ് ബുക്കിലൂടെയും അറിയിച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും, അച്ചടക്കലംഘനവും നടത്തിയ ഡോ.പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.സുധാകരന്‍ എം.പി പുറത്താക്കിയതായി അറിയിക്കുന്നു.'- എന്നായിരുന്നു വാര്‍ത്താ കുറിപ്പ്.
സരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കോണ്‍?ഗ്രസ്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് വിലയിരുത്തി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അം?ഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് കെ.പി.സി.സി വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. |